ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലാണ് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെള്ളറടകുന്നത്തുകാൽകൊല്ലയിൽപെരുങ്കടവിളആര്യങ്കോട്ഒറ്റശേഖരമംഗലംകള്ളിക്കാട്അമ്പൂരി എന്നീ ഗ്രാമ പഞ്ചായത്തുകൾ പെരുങ്കടവിള ബ്ലോക്കിൽ ഉൾപ്പെടുന്നു. പെരുങ്കടവിളകൊല്ലയിൽഒറ്റശേഖരമംഗലംവാഴിച്ചാൽകീഴാറൂർ (പെരുങ്കടവിള- ബി) കള്ളിക്കാട്കുന്നത്തുകാൽആനാവൂർഅമ്പൂരിവെള്ളറട എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് 304.29 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1952- ലാണ് പെരുങ്കടവിള ബ്ലോക്ക് നിലവിൽ വന്നത്. ആരംഭകാലത്ത് ആറ് പഞ്ചായത്തുകളായിരുന്നു ഈ ബ്ലോക്കിലുണ്ടായിരുന്നത്. പിന്നീട് മൂന്ന് പഞ്ചായത്തുകൾ കൂടി ഈ ബ്ലോക്കിൽ കൂട്ടിച്ചേർക്കുകയുണ്ടായി. ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായിരുന്ന പെരുമ്പഴുതൂർ ഗ്രാമപഞ്ചായത്ത് നിലവിൽ നെയ്യാറ്റിൻകര നഗരസഭയോട് കൂട്ടിച്ചേർത്തിട്ടുണ്ട് 

പ്രാചീനകാലത്ത് ആര്യങ്കോട് മലമ്പാത വഴി കച്ചവടത്തിനായി ഈ പ്രദേശത്ത് എത്തിയ അറബി വ്യാപാര കേന്ദ്രമാക്കിയ സ്ഥലം 'വലിയകടഎന്ന അർത്ഥത്തിൽ 'പെരുങ്കടവിള'യായി പരിണമിച്ചു എന്നാണ് ഐതിഹ്യം.

തിരുവിതാംകൂറിന്റെ ശില്പിയായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ പ്രധാന സഹായികളിലൊരാളായ ചടച്ചി മാർത്താണ്ഡവർമ്മയുടെ ജന്മദേശം ബ്ലോക്ക് പ്രദേശത്ത് ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു. സംഘട്ടനകാലത്ത് മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരിൽ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ വഴി മുട്ടിയ സ്ഥലമായ മഹാരാജാമുട്ടം പിൽക്കാലത്ത് മാരാമയട്ടുമായി പരിഗണിച്ചു. മാർത്താണ്ഡവർമ്മയുടെ ഒളിവുകാല ജീവിതം അധികം ചെലവഴിച്ചിരിക്കുന്നത് നമ്മുടെ ബ്ലോക്ക് പഞ്ചായത്തിന്റെ പലഭാഗങ്ങളിലുമാണെന്ന് കാണാം.

ആദ്യം വേണാട് ഭരിച്ച രാജാക്കന്മാരുടെ കീഴിലും പിന്നീട് തിരുവിതാംകൂർ രാജാക്കന്മാരുടെ കീഴിലുമായിരുന്നു ഈ പ്രദേശം. ഈ കാലഘട്ടത്തിൽ പതവക്കിൽ നിർമ്മിച്ച വഴിയമ്പലങ്ങളും ചക്രതാങ്ങികളും കൽവിളക്കുകളും ആഴ്ച ചന്തകളും അമ്പലക്കുളങ്ങളും കിണറുകളും തണൽ മരങ്ങളും രാജഭരണത്തിന്റെ ഉജ്ജ്വലതയുടെ വികസന മാതൃകകളായിരുന്നു.